മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍; സംവിധാനം ഡാന്‍ ഓസ്റ്റിന്‍ തോമസ്
Mohanlal's next movie L365 announced;
By : Raj Narayan
Update: 2025-11-14 05:02 GMT
മോഹന്‍ലാല്‍ വീണ്ടും പൊലീസ് യൂണിഫോം അണിയുന്നു. 'ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്നത്. 'എല്‍365' നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ്. ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമാണ് ഡാന്‍ ഓസ്റ്റിന്‍ തോമസ്.
നടന്‍ ബിനു പപ്പു ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രതീഷ് രവിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.