ദേശീയ അവാർഡ് തിളക്കം; മികച്ച സിനിമ ആട്ടം; നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ
national film award;
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാർഡ് അടക്കം മൂന്ന് പുരസ്‌കാരങ്ങൾ നേടി ദേശീയതലത്തിൽ തിളങ്ങിയിരിക്കുകയാണ് ‘ആട്ടം’. മികച്ച ജനപ്രിയ ചിത്രം ‘കാന്താര’ ആണ്. മികച്ച മലയാള സിനിമ ‘സൗദി വെള്ളയ്ക്ക’ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരയിലൂടെ ഋഷഭ് ഷെട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു.