പ്രകമ്പനം ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍; പുറത്തുവിട്ടത് കാര്‍ത്തിക് സുബ്ബരാജ്
Prakambanam movie first look motion poster;
ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക് -കോമഡി എന്റര്‍ടെയ്‌നറാണ് 'പ്രകമ്പനം.' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സംവിധായാകന്‍ കാര്‍ത്തിക് സുബ്ബരാജ് പുറത്തുവിട്ടു.
കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസ്, കാര്‍ത്തികേയന്‍, സുധീഷ് എന്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂര്‍. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.
അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, കലാഭവന്‍ നവാസ്, പി.പി. കുഞ്ഞികൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതള്‍ ജോസഫ് ആണ് നായിക.
ഛായഗ്രഹണം ആല്‍ബി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍, കോ പ്രൊഡ്യൂസര്‍ വിവേക് വിശ്വം, മോന്‍സി, ദിലോര്‍, റിജോഷ്, ബ്ലസി, എഡിറ്റര്‍ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടര്‍ ബിബിന്‍ അശോക്, ബാക്ക്ഗ്രൗണ്ട് സൗണ്ട് ശങ്കര്‍ ശര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശശി പൊതുവാള്‍, കമലാഷന്‍, സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍ (സപ്ത), ഫൈനല്‍ മിക്‌സ് എം ആര്‍ രാജാകൃഷ്ണന്‍, ഡി ഐ രമേശ് സിപി, ലൈന്‍ പ്രൊഡ്യൂസര്‍ അനന്ത നാരായണന്‍, വി.എഫ്. എക്‌സ് മേരാക്കി, മേക്കപ്പ് ജയന്‍ പൂങ്കുളം, സ്റ്റില്‍സ് ഷാഫി ഷക്കീര്‍, ഷിബി ശിവദാസ്, പിആര്‍ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.