പുഷ്പാ ഫെയിം ഗായിക മലയാളത്തില്‍ പാടുന്നു........

പുഷ്പാ ഫെയിം ഗായിക മലയാളത്തില്‍ പാടുന്നു........;

By :  Sneha SB
Update: 2025-07-10 04:27 GMT

പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയിലെ 'ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ.....' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ ആദ്യമായി മലയാളത്തില്‍ പാടുന്നു.



 

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി നിര്‍മ്മിച്ച് സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അങ്കം അട്ടഹാസം' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ് നടന്നത്.



 



 

മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ്.



 

ഫിനിക്‌സ് പ്രഭു ഉള്‍പ്പെടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടര്‍ - ശ്രീകുമാര്‍ വാസുദേവ്, ഗാനരചന - ഡസ്റ്റണ്‍ അല്‍ഫോണ്‍സ്, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (USA), ക്യാമറ - ശിവന്‍ എസ് സംഗീത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമൂട്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .......

Tags:    

Similar News