തീയേറ്ററുകളിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശന നിയന്ത്രണം ഉത്തരവിറക്കി തെലങ്കാന ഹൈക്കോടതി

Update: 2025-01-29 06:50 GMT

തിയറ്ററുകളിലേക്കും മൾട്ടിപ്ലക്‌സുകളിലേക്കും രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്ക് ശേഷവും കുട്ടികൾക്ക് വിലക്കേർപ്പെടുത്തി തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്തികൊണ്ടാണ് ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡി ഉത്തരവിട്ടത്.

രാംചരൺ നായകനായ 'ഗെയിം' ചേഞ്ചർ എന്ന സിനിമയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും പുലർച്ചെ 4 മണിക്ക് അധിക ഷോകൾ പ്രദർശിപ്പിക്കുകയും ചെയ്തത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കുട്ടികളെ, പ്രത്യേകിച്ച്, പ്രായപൂർത്തിയാകാത്തവരെ വൈകിയുള്ള സമയങ്ങളിൽ സിനിമ കാണാൻ അനുവദിക്കരുത്, അത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഹർജിക്കാരൻ ഉന്നയിച്ച പ്രധാന ആശങ്ക.

കഴിഞ്ഞ ഡിസംബറിൽ അല്ലു അർജുൻ അഭിനയിച്ച ‘പുഷ്പ–2 ’ചിത്രത്തിന്റെ പ്രദർശനവേളയിലുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും ബാലനു പരുക്കേറ്റതും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഹർജിക്കാർ നിരത്തിയ വാദങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാരിയാണ് കുട്ടികൾക്ക് തീയേറ്ററുകളിൽ സമയ നിബന്ധന ബാധകമാക്കുന്നതെന്നാണ് കോടതി വ്യക്തമാക്കുന്നത്.

Tags:    

Similar News