മൂന്നു ദിവസം 160 കോടി; 2025 കാന്താരയും ഋഷഭ് ഷെട്ടിയും തൂക്കി!

Rishab Shetty movie Kantara Chapter One box office;

Update: 2025-10-05 14:32 GMT



ഋഷഭ് ഷെട്ടി ചിത്രം കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍ വന്‍ വിജയത്തിലേക്ക്. മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 160 കോടി പിന്നിട്ടതായി ട്രാക്കിംഗ് വെബ് സൈറ്റായ സാക് നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച വരെ 162.85 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ ദിവസം 61.85 കോടി, രണ്ടാം ദിവസം 46, മൂന്നാം ദിവസം 55 കോടി ഇങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്.

കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 30 കോടി രൂപ മുന്‍കൂര്‍ ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചത്. കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളില്‍ നേടിയിരുന്നു.


ഹോംബലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. ഋഷഭ് ഷെട്ടിക്കൊപ്പം ജയറാമും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അജനീഷ് ലോക്‌നാതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിച്ചു.





Tags:    

Similar News