എല്ലാവരുടെ ചുണ്ടിലും സാമവേദം! അതിശയിപ്പിക്കുന്ന ആലാപനം, വീഡിയോ പങ്കുവച്ച് എം ജി ശ്രീകുമാര്‍
Singer M G Sreekumar shares a video ob social media;
എം ജി ശ്രീകുമാര്‍ ആലപിച്ച ഏറ്റവും മനോഹരമായ അയ്യപ്പ ഭക്തിഗാനങ്ങളിലൊന്നാണ് 'സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ' എന്ന ഗാനം. ഈ ഗാനം അതിമനോഹരമായി പാടുന്ന ഒരു സാധാരണക്കാരന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് എം ജി ശ്രീകുമാര്‍. എല്ലാവരുടെ ചുണ്ടിലും സാമവേദം എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ചതിന് നിരവധി പേരാണ് ഗായകനെ അഭിനന്ദിച്ചത്.
സ്വാമി അയ്യപ്പന്‍ എന്ന ആല്‍ബത്തിലെ ഗാനമാണിത്. രാജീവ് ആലുങ്കലാണ് ഈ ഗാനം രചിച്ചത്.