നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസായി ടെസ്റ്റ്

Update: 2025-03-06 06:06 GMT

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ പ്രീമിയർ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിൽ. ക്രിക്കറ്റ് മൈതാനത്തിനകത്തും പുറത്തുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങൾ, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നു. ഈ രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മീര ജാസ്മിനും നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ഈ ചിത്രം. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വൈനോട്ട് സ്റ്റുഡിയോയുടെ പിന്തുണയോടെ, നിർമ്മാതാവായ എസ്. ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടെസ്റ്റ്. ഒരു നിർമ്മാതാവെന്ന നിലയിൽ വർഷങ്ങളോളം കഥകൾ പരിപോഷിപ്പിച്ചതിന് ശേഷം, ടെസ്റ്റിനായി സംവിധായകന്റെ കസേരയിലെത്തിയത് ഏറെ ആവേശകരമായിരുന്നു എന്ന് ശശികാന്ത് പറയുന്നു.

വളരെ ആഴത്തിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് 'ടെസ്റ്റ്' എന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ അഭിപ്രായപ്പെടുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഒരു ദേശീയതല ക്രിക്കറ്റ് കളിക്കാരൻ, പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ, അധ്യാപകൻ എന്നിവരുടെ ജീവിതത്തെ ജീവിതത്തിന്റെ ഒരവസരത്തിൽ കൂട്ടിമുട്ടുകയും അവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ഒരു ഇമോഷണൽ റോളറാണ് ചിത്രമെന്നാണ് മോണിക്ക അഭിപ്രായപ്പെടുന്നത്.

പിആർഒ- ശബരി

Tags:    

Similar News