ദി കേസ് ഡയറി ആഗസ്റ്റ് ഇരുപത്തിഒന്നിന്

ദി കേസ് ഡയറി ആഗസ്റ്റ് ഇരുപത്തിഒന്നിന്;

By :  Sneha SB
Update: 2025-08-09 06:08 GMT

യുവനിരയിലെ മികച്ച ആക്ഷന്‍ ഹിറോ ആയ അഷ്‌ക്കര്‍ സൗദാനെ നായകനാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ദികേസ് ഡയറി എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഒരുക്കിപ്പോരുന്ന ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സ്‌റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആക്ഷന്ഏറെ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ഈ ക്രൈം ത്രില്ലര്‍ സിനിമയിലെ ക്രിസ്റ്റി സാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ അഷ്‌ക്കര്‍ സൗദാന്‍ അവതരിപ്പിക്കുന്നു.



 

ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് തന്റെ വ്യക്തിജീവിതത്തേ ക്കൂടിസാരമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ കടന്നു വരുന്നത്. അത് ചിത്രത്തിന്റെ കഥാഗതിയില്‍ത്തന്നെ വലിയ വഴിഞ്ഞിരിവുകള്‍ക്കും കാരണമാകുന്നു. അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാ മ്പുറങ്ങളിലേക്കാണ് അതു ചെന്നെത്തുന്നത്.തുടക്കം മുതല്‍ തന്നെ സസ്‌പെന്‍സും ഉദ്യേഗവും നിലനിര്‍ത്തിക്കൊ ണ്ടുള്ള പൂര്‍ണ്ണമായ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ അവതരണം.



 

വിജയരാഘവന്‍ അവതരിപ്പിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍സാം എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.രാഹുല്‍ മാധവ്, മുന്‍ നായിക രേഖ,റിയാസ് ഖാന്‍, അമീര്‍ നിയാസ്, സാക്ഷി അഗര്‍വാള്‍, കിച്ചു ടെല്ലസ്, ബാല മേഘനാഥന്‍, ഗോകുലന്‍, ബിജുക്കുട്ടന്‍. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.



 

വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂര്‍ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.

ബി.ഹരി നാരായണന്‍, എസ്. രമേശന്‍ നായര്‍, ബിബിഎല്‍ദോസ്, ഡോ. മധു വാസുദേവന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍ എന്നിവരും ഫോര്‍ മ്യൂസിക്കും ചേര്‍നാണ്

പശ്ചാത്തല സംഗീതം - പ്രകാശ് അലക്‌സ്.ഛായാഗ്രഹണം - പി.സുകുമാര്‍.എഡിറ്റിംഗ് - ലിജോ പോള്‍.കലാസംവിധാനം -ദേവന്‍ കൊടുങ്ങല്ലൂര്‍.മേക്കപ്പ് - രാജേഷ് നെന്മാറ .കോസ്റ്റ്യും - ഡിസൈന്‍-സോബിന്‍ ജോസഫ്.സ്റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്,പ്രൊഡക്ഷന്‍ ഹെഡ് -റിനിഅനില്‍കുമാര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്.



 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സ് ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തിക്കുന്നു.

വാഴൂര്‍ ജോസ്.

Tags:    

Similar News