ഇത് ഒരു ഒന്നൊന്നര ക്യാമ്പ് ആയിരിക്കും ബിബിൻ ജോർജ് നായകനാകുന്ന 'കൂടൽ' ജൂൺ 20 ന് തീയേറ്ററുകളിൽ

Update: 2025-06-10 06:31 GMT

ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം " കൂടൽ" ജൂൺ 20 ന് തീയേറ്ററുകളിലെത്തുന്നു. അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒരു ക്യാമ്പിംഗിൽ ഒന്നിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിച്ച കൂടലിൽ ഇമ്പമധുരങ്ങളായ എട്ടോളം ഗാനങ്ങളാണുള്ളത്.

ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചെക്കൻ എന്ന ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവ്വഹിച്ച ചിത്രത്തിൽ ക്യാമറ - ഷജീർ പപ്പ, കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്,എഡിറ്റർ - ജർഷാജ്

പി ആർ ഓ - അജയ് തുണ്ടത്തിൽ

Tags:    

Similar News