നടി തൃശി വിവാഹിതയാകുന്നു? വന്‍ ചണ്ഡീഗഢ് വ്യവസായിയെന്ന് സൂചന
ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് തൃഷയുടെ കുടുംബം സമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.;
ചെന്നൈ: തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഢിലെ വ്യവസായിയാണ് വരനെന്നാണ് സൂചന. ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് തൃഷയുടെ കുടുംബം സമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തെ കുറിച്ച് നടിതന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു. ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹം ഉണ്ടാകുമെന്നായിരുന്നു നേരത്തെ തൃഷ പറഞ്ഞിരുന്നത്. എന്നാല്‍ അതിനുള്ള സമയം ആയിട്ടില്ലെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
2015ല്‍ നിര്‍മാതാവും വ്യവസായിയുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം അഭിനയരംഗത്ത് തുടരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.