അബിഷന്‍ ജീവിന്ത് - അനശ്വര രാജന്‍ ചിത്രവുമായി സിയോണ്‍ ഫിലിംസും എംആര്‍പി എന്റര്‍ടെയ്ന്‍മെന്റും

ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.;

By :  Bivin
Update: 2025-08-29 12:51 GMT

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശശികുമാര്‍, സിമ്രാന്‍, ആര്‍ജെ ബാലാജി, മണികണ്ഠന്‍, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ഒരു പരമ്പരാഗത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ആവേശകരവും പുതുമയുള്ളതുമായ ഒരു കഥയിലൂടെ, ഇന്നത്തെ യുവപ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റില്‍ മലയാളത്തിലെ പ്രശസ്ത നായികാ താരം അനശ്വര രാജന്‍ അദ്ദേഹത്തോടൊപ്പം വേഷമിടും.

ഗുഡ് നൈറ്റ്, ലൌവര്‍, ടൂറിസ്റ്റ് ഫാമിലി എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റുകള്‍ നല്‍കി ശ്രദ്ധ നേടിയ എംആര്‍പി എന്റര്‍ടൈന്‍മെന്റ്, ഈ ചിത്രത്തിന് ജീവന്‍ നല്‍കുന്നതിനായി സൌന്ദര്യ രജനീകാന്തിന്റെ സിയോണ്‍ ഫിലിംസുമായി കൈകോര്‍ക്കുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വരും ആഴ്ചകളില്‍ നടത്തും. ഒരു മികച്ച ക്രിയേറ്റീവ് ടീം, കഴിവുള്ള അഭിനേതാക്കള്‍, മികച്ച നിര്‍മ്മാണ പിന്തുണ എന്നിവയുള്ള ഈ പേരിടാത്ത ചിത്രം വരും വര്‍ഷത്തെ ഏറ്റവും കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറും.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ്- സുരേഷ് കുമാര്‍, കലാസംവിധാനം- രാജ്കമല്‍, കോസ്റ്റ്യൂം ഡിസൈന്‍- പ്രിയ രവി, പബ്ളിസിസ്റ്- ശബരി.

Madhan
Abin Jeevanth, Anaswara Rajan
Posted By on29 Aug 2025 6:21 PM IST
ratings
Tags:    

Similar News