'രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍'; എബ്രിഡ് ഷൈന്‍ ചിത്രം സ്പാ ഫസ്റ്റ് ലുക്ക്, ഫെബ്രുവരിയില്‍ വേള്‍ഡ് റിലീസ്
Abrid Shine movie Spa first look poster;
എബ്രിഡ് ഷൈന്‍ ചിത്രം 'സ്പാ' ഫെബ്രുവരിയില്‍ വേള്‍ഡ് റിലീസിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ശ്രുതി മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മേജര്‍ രവി, ശ്രീകാന്ത് മുരളി, അശ്വിന്‍ കുമാര്‍, വിനീത് തട്ടില്‍, കിച്ചു ടെല്ലസ്, പ്രശാന്ത് മേനോന്‍, ദിനേശ് പ്രഭാകര്‍, രാധിക തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്ററില്‍ അണിനിരക്കുന്നു. 'രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍' എന്ന ടാഗ് ലൈനോടു കൂടിയാണ് നേരത്തെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തിന്റെ കഥയൊരുക്കി സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്. ചിത്രം സ്പാറയില്‍ ക്രിയേഷന്‍സ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
സിദ്ധാര്‍ത്ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്സാണ്ടര്‍, മേജര്‍ രവി, വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ, മേജര്‍ രവി ജോണ്‍, സജിമോന്‍ പാറയില്‍, എബി, ഫെബി, മാസ്‌ക് മാന്‍, ശ്രുതി മേനോന്‍, രാധിക രാധാകൃഷ്ണന്‍, ശ്രീജ ദാസ്, പൂജിത മേനോന്‍, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഒരു മാസ്‌ക് മാന്‍ കൂടി ചിത്രത്തില്‍ ഉണ്ടാവും.
ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഇഷാന്‍. വരികള്‍ ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ആനന്ദ് ശ്രീരാജ്. എഡിറ്റര്‍-മനോജ്.ഫൈനല്‍ മിക്‌സ്-എം.ആര്‍. രാജകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് എഡിറ്റ്ശ്രീ ശങ്കര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍-ഷിജി പട്ടണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈന്‍-സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ്-പി.വി.ശങ്കര്‍. സ്റ്റണ്ട്-മാഫിയ ശശി.
അസോസിയേറ്റ-ഡയറക്ടര്‍ ആര്‍ച്ച എസ്. പാറയില്‍. ഡി ഐ ആക്ഷന്‍ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ്-സുജിത്ത് സദാശിവന്‍. സ്റ്റില്‍സ-നിദാദ് കെ.എന്‍. വിഎഫ്എക്‌സ്-മാര്‍ജാര. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍-ടെന്‍ പോയിന്റ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബര്‍ സിസ്റ്റം ഓസ്‌ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് സ്പാറയില്‍ & വൈറ്റ് ചാരിയറ്റ്.