ക്യാമറകൾക്കുമുന്നിൽ ആഷും അഭിഷേകും, വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ .
കുറെയധികം നാളുകൾക്കുശേഷമാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നത്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു അർജുൻ ടെണ്ടുൽക്കറിന്റെയും സാനിയ ചന്ദോക്കിന്റെയും വിവാഹം . ക്രിക്കറ്റ്താരങ്ങളും ബോളിവുഡ് താരങ്ങളും ഒരുപോലെ ആഘോഷമാക്കി ഈ വിവാഹം.
ഇതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് അഭിഷേക് ബച്ചനും ഐശ്വര്യ റായുമാണ്. അഭിഷേക് ആണെങ്കിൽ ബ്ലാക്ക് ബാന്ദ്ഗാലയാണ് അണിഞ്ഞത്.
വേദിയിലേക്ക് കയറുന്നതിനുമുമ്പ് ക്യാമറകൾക്കുമുന്നിൽ ആഷും അഭിഷേകും അല്പനേരം പോസ് ചെയ്തു. കൈകോർത്താണ് ഇരുവരും വേദിയിലേക്ക് കടന്നുവന്നത്.
അഭിഷേകിന്റെ കൈപിടിച്ചാണ് ഐശ്വര്യ ഹോട്ടലിലേക്ക് കയറിയതും. ഐശ്വര്യയും അഭിഷേകും ഒരു പൊതുപരിപാടിയിൽ ഒരുമിച്ചെത്തിയിട്ട് കുറച്ചുകാലമായി. അതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറലായി.
ഇരുവരും വിവാഹമോചിതരാകുന്നുവെന്ന ഗോസിപ്പുകൾ കുറച്ചുകാലമായിട്ടുണ്ട്. എന്നാൽ, ഇത്തരം ഗോസിപ്പുകളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. ''വീട്ടിൽ സമാധാനവും പോസിറ്റിവിറ്റിയും നിലനിർത്തുന്നത് ഐശ്വര്യയാണ്'' എന്ന് പലപ്പോഴും അഭിഷേക് പറഞ്ഞിട്ടുണ്ട്.
അത്തരം ഗോസിപ്പുകൾക്കിടയിലാണ് ആഷും അഭിഷേകും ഒരുമിച്ചെത്തിയത്. ഇത് വിമർശകർക്കുള്ള മറുപടിയാണെന്നാണ് ആരാധകർ പറയുന്നത്.