തൃഷയുടെ മുൻ വിവാഹനിശ്ചയവും അത് മുടങ്ങിയ ശേഷം അവർ പറഞ്ഞ വാക്കുകളും വൈറൽ.
ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയത്
നടൻ വിജയുമായി ബന്ധപ്പെട്ടുകളിൽ ഉൾപ്പെട്ട നടിയാണ് തൃഷ.
ഇപ്പോഴിതാ തൃഷയുടെ മുൻ വിവാഹനിശ്ചയവും അത് മുടങ്ങിയ ശേഷം അവർ പറഞ്ഞ വാക്കുകളുമാണ് വൈറലാകുന്നത്.
2015 ലാണ് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയത്. കുറച്ച് മാസങ്ങൾക്ക് ശേഷം തൃഷ ആ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആ സമയം തൃഷ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്.
‘ഞാൻ വിവാഹനിശ്ചയം കഴിഞ്ഞയാൾ എന്നോട് അഭിനയം നിർത്താൻ ആവശ്യപ്പെട്ടു. സിനിമകൾ ഉപേക്ഷിക്കുന്നതിനുപകരം, ഞാൻ വിവാഹം ഉപേക്ഷിച്ചു. ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമകളിൽ നിന്ന് ഇടവേള എടുക്കൂ. നായക വേഷങ്ങൾ ലഭിച്ചില്ലെങ്കിൽ, എന്റെ ഇമേജിന് അനുയോജ്യമായത് ഞാൻ ചെയ്യും. എന്നാലും, ഞാൻ സിനിമകൾ ഉപേക്ഷിക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം,’ തൃഷ പറഞ്ഞു.
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയുടെ ഭാര്യ സംഗീത അടുത്തിടെയാണ് വിവാഹമോചന ഹർജി നൽകിയത് .അതിനും നാൾക്ക് മുൻപ് തന്നെ വിജയ്‌ക്ക് നടി തൃഷയുമായി ബന്ധമുണ്ടെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. വിജയ് ഒരു നടിയുമായി അവിഹിത ബന്ധത്തിലാണെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചന കേസ്ഫയൽ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.