"രശ്മിയാണ് തന്നെ പ്രൊപ്പോസ് ചെയ്തത് " വെളിപ്പെടുത്തി വിജയ്

സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ശേഷം തങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും, പ്രണയം പതുക്കെയാണ് മൊട്ടിട്ടതെന്നും വിജയ്

Update: 2026-03-10 18:45 GMT

 ഫെബ്രുവരി 26-ന്  നടന്ന വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹാഘോഷം സോഷ്യൽ മീഡിയയിൽ വമ്പൻ ട്രെൻഡ് സൃഷ്ടിച്ചിരിക്കുകയാണ്.  വിവാഹത്തിന് ശേഷം, ഇരുവരും കുടുംബത്തോടൊപ്പമുള്ള ക്ഷേത്ര സന്ദർശനങ്ങളിലും മറ്റ് ചടങ്ങുകളിലും തിരക്കിലായിരുന്നു. ഹൈദരാബാദിൽ വെച്ച് തങ്ങളുടെ ഫാൻ ക്ലബ്ബുകൾക്കായി ഇവർ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഹൈദരാബാദിൽ വെച്ച് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തങ്ങളുടെ പ്രണയാഭ്യർത്ഥനയെക്കുറിച്ചുമെല്ലാം ഇരുവരും മനസ്സുതുറന്നു. റിപ്പോർട്ടുകൾ പ്രകാരം, രശ്മികയാണ് വിജയിയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത്.  വിജയ് ഒരു സംരക്ഷകനായ ഭർത്താവാണെന്നും, രശ്മികയെ ആഘോഷങ്ങൾക്കിടയിലും, തനിച്ചാക്കിയില്ലെന്നും ആരാധകർ പറയുന്നു.  ഒരു ആരാധകൻ ചോദിച്ചപ്പോൾ, രണ്ട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ശേഷം തങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും, പ്രണയം പതുക്കെയാണ് മൊട്ടിട്ടതെന്നും വിജയ് വെളിപ്പെടുത്തി. രശ്മികയാണ് ആദ്യം തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും ഇപ്പോൾ വിവാഹിതരായതുകൊണ്ട് രശ്മികയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണമെന്നും ആരാധകർ വിജയിയോട് ആവശ്യപ്പെട്ടു.നിലവിൽ വിജയ് ആരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല.

 തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിൽ നിന്നുള്ളവർ ഇരുവരുടെയും വിവാഹസൽക്കാരത്തിൽ പങ്കെടുത്തിരുന്നു.

 രശ്മികയും വിജയിയും ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. 

Tags:    

Similar News