സാം കുട്ടി, ബിടെക് ഫസ്റ്റ് ഇയര്‍, യുവ നടന്മാരെ 'ഒതുക്കാന്‍' ക്കാന്‍' ബേസില്‍ ജോസഫ്
Basil Joseph Tovino Thomas Movie Athiradi character poster;
കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ബേസില്‍ ജോസഫ് പുറത്തുവിട്ട പുതിയ ചിത്രത്തിന്റെ ക്യാറക്ടര്‍ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. അതിരടി എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ബേസില്‍ എത്തുന്നത്. സാം ബോയ്-റോള്‍ നമ്പര്‍ 31, ബിടെക് ഫസ്റ്റ് ഇയര്‍, സിവില്‍ എന്‍ജിനീയറിംഗ്, ബിസിഇടി എന്ന ക്യാപ്ഷനോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
പോസ്റ്റിന് താഴെ നിരവധി താരങ്ങളുടെ രസകരമായ കമന്റുകള്‍ വന്നു. ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി എന്നാണ് നസ്ലിന്‍ കമന്റ് ചെയ്തത്. മറുപടിയുമായി ബേസിലും സന്ദീപും ടൊവിനോയും എത്തി.
അരുണ്‍ അനിരുദ്ധ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളിയുടെ രചയിതാക്കളില്‍ ഒരാളാണ് അരുണ്‍ അനിരുദ്ധ്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിറും ടൊവീനോ തോമസുമാണ് സഹ നിര്‍മാതാക്കള്‍. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധ് എന്നിവര്‍ ചേര്‍ന്നാണ് രചന.