ബിജു മേനോനും ജോജു ജോര്‍ജും നേര്‍ക്കുനേര്‍; ജീത്തു ജോസഫ് ചിത്രം വലതു വശത്തെ കള്ളന്‍ ജനുവരി 30-ന്

Biju Menon Joju George starrer Jeethu Joseph movie Valathu Vashathe Kallan release date;

Update: 2025-12-27 16:32 GMT


ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലതു വശത്തെ കള്ളന്‍. ബിജു മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷങ്ങളില്‍. ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്‌സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കെറ്റിനാ ജീത്തു, മിഥുന്‍ ഏബ്രഹാം എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. കോ-പ്രൊഡ്യൂസേഴ്‌സ് -ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍.

ഇമോഷണല്‍ ഡ്രാമാ ത്രില്ലര്‍ ജോണറിലാണ് ചിത്രം. അതിശക്തമായ ഒരു പ്രമേയത്തിനാണ് ജീത്തു ജോസഫ് ദൃശ്യാവിഷ്‌ക്കാരണം നല്‍കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്, മനോജ്.കെ.യു., ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയന്‍ പൂങ്കുളം. കോസ്റ്റ്യും ഡിസൈന്‍ - ലിന്‍ഡ ജീത്തു. സ്റ്റില്‍സ് - സബിത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അറഫാസ് അയൂബ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ഫഹദ് (അപ്പു), അനില്‍.ജി. നമ്പ്യാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവെട്ടത്ത്. ഗുഡ് വില്‍ എന്റെര്‍ടൈന്‍മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Tags:    

Similar News