'വാള്‍ട്ടറിന്റെ പിള്ളേരെ തൊടുന്നോടാ...' മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി? കത്തിക്കയറി ചത്ത പച്ച ട്രെയിലര്‍
Chatha Pacha movie trailer
അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ചത്താ പച്ചയുടെ ട്രെയിലര്‍ എത്തി. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, പൂജാ മോഹന്‍ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ട്രെയിലറില്‍ ഒടുവില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രം വരുന്നുണ്ട്. പുറം തിരിഞ്ഞു നില്‍ക്കുന്ന വാള്‍ട്ടര്‍ മമ്മൂട്ടിയാണോ എന്ന സംശയം ഉയര്‍ത്തുന്ന രീതിയില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
ചിത്രം നിര്‍മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ്. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍- ഇഹ്‌സാന്‍- ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ജനുവരി 22-ന് ചിത്രം തിയേറ്ററുകളിലെത്തും.