കേക്കും ബിരിയാണിയും, ക്രിസ്മസ് കളറാക്കി മമ്മൂട്ടിയും കൂട്ടരും!
Christmas celebration on Mammootty starrer movie Patriot set;
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ സെറ്റില്‍ ക്രിസ്മസ് ആഘോഷം. മമ്മൂട്ടിക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയുമാണ് ക്രിസ്മസ് ആഘോഷിച്ചത്. കുഞ്ചാക്കോ ബോബന്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു ആഘോഷം.
മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറീന വഹാബ്, രേവതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. 2026-ല്‍ വിഷു റിലീസായി ചിത്രം എത്തും.