മുഖ്യമന്ത്രിയാകാൻ ആഗ്രമുണ്ടോ? ഷറഫുദ്ദീനോട് ധ്യാനിന്റെ ചോദ്യം.
മുഖ്യമന്ത്രിയാകാൻ ആഗ്രമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോട് ധ്യാനിന്റെ ചോദ്യം.
By : Aleenamol Aji
Update: 2026-03-25 17:34 GMT
മലയാളികൾക്ക് ഏറെ പ്രിയങ്കരരായ, സുഹൃത്തുക്കളേ പോലെ തോന്നുന്ന താരങ്ങളാണ് അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ഷറഫുദ്ദീൻ, നിവിൻ പോളി തുടങ്ങിയവർ. നാല് പേരും ഒരുമിച്ചൊരു സിനിമ ചെയ്തില്ലെങ്കിലും ഇവരുടെ ഒരു ഇന്റർവ്യൂ അടുത്തിടെ ഉണ്ടായിരുന്നു. നിവിൻ പോളി നായകനായി എത്തുന്ന പ്രതിഛായ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നു നാലുപേരും ഒന്നിച്ചെത്തിയ അഭിമുഖം. ഏറെ എന്റർടെയ്നിങ്ങായിരുന്ന അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹവും തുടർന്ന് നടന്ന സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.മുഖ്യമന്ത്രിയാകാൻ ആഗ്രമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോട് ധ്യാനിന്റെ ചോദ്യം. അതിന് ഉണ്ടെന്നാണ് ഷറഫുദ്ദീൻ നൽകിയ മറുപടി. അങ്ങനെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ എന്ത് മാറ്റമാണ് വരുത്താൻ ആഗ്രഹിക്കുന്നത് എന്നായി ധ്യാൻ.