വിരോഷ് ​തായ്ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

തായ്‌ലൻഡിലെ കോ സാമുയി ദ്വീപിലാണ് രശ്മികയും വിജയ്​യും ഹണിമൂൺ ആഘോഷമാക്കിയത്.

Update: 2026-03-25 17:51 GMT

അടുത്തിടെ സിനിമാലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും. അടുത്തിടെ ഇരുവരും തായ്​ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഗോവണിപ്പടിയിൽ പരസ്പരം പുണര്‍ന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. 

ഇപ്പോള്‍ ഹണിമൂണ്‍ വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിലാണ് രശ്മികയും വിജയ്​യും ഹണിമൂൺ ആഘോഷമാക്കിയത്. ആഡംബര റിസോർട്ടുകൾക്ക് പകരം സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി കടലിന് അഭിമുഖമായുള്ള ഒരു എയർബിഎൻബി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്. ഇവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ട്രിപ്പിലുണ്ട്.

Tags:    

Similar News