തനിക്ക് ടാറ്റു ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും വേദന സഹിക്കാനാകില്ലെന്ന് രംഭ
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് രംഭ.
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് രംഭ. 1992-ൽ 15-ാം വയസിൽ വിനീത് നായകനായ "സർഗം" എന്ന ചിത്രത്തിലൂടെയാണ് രംഭ സിനിമയിലെത്തുന്നത്. അതേ വർഷം തന്നെ നടി ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പിന്മാറിയ രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലാണ് താമസം. 2010 ൽ കനേഡിയൻ വ്യവസായി ഇന്ദ്രകുമാർ പത്മനാഭനെയാണ് രംഭ വിവാഹം ചെയ്തത്.
ജെ.എഫ്.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ടാറ്റു ചെയ്യുന്നതിനെ പറ്റിയും ജീവിതത്തിലെ രസകരമായ സംഭവങ്ങളെ പറ്റിയും രംഭ പുതിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തനിക്ക് ടാറ്റു ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും വേദന സഹിക്കാനാകില്ലെന്നാണ് രംഭ പറയുന്നത്. രക്തപരിശോധന പോലും പേടിയാണ്. കല്യാണത്തിന് ശേഷം ഭര്‍ത്താവിന്‍റെ പേര് ടാറ്റു ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും രംഭ പറഞ്ഞു