'ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമാവട്ടെ!'

Dileep on Mohanlal's daughter Vismaya's first movie;

Update: 2025-10-30 16:20 GMT


മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ സിനിമയായ തുടക്കത്തിന്റെ പൂജ ചടങ്ങില്‍ അതിഥിയായി നടന്‍ ദിലീപും പങ്കെടുത്തു. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് ദിലീപ് സംസാരിച്ചു. വലിയ സന്തോഷമുള്ള ദിവസമാണിതെന്ന് ദിലീപ് പറഞ്ഞു. മക്കള്‍ സിനിമയില്‍ വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് പുണ്യമാണെന്നും അവരുടെ വളര്‍ച്ച കാണാന്‍ പറ്റുന്നത് വലിയ കാര്യമാണെന്നും ദിലീപ് പറഞ്ഞു.

Full View

'മായ, ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ മലയാള സിനിമയുടെ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമായ മാറട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ ആന്റണിയുടെ മകന്‍ ആശിഷും മലയാള സിനിമയില്‍ വലിയൊരു താരമായി മാറട്ടെ. അപ്പുവിന്റെ സിനിമ റിലീസ് ആവുകയാണ്. എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും ആശംസിക്കുന്നു.

Full View

ജൂഡുമായി വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. ജൂഡിന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ജൂഡിന്റെ അര്‍പ്പണബോധം പല സിനിമകളിലൂടെയും കണ്ടിട്ടുള്ളതാണ്. ജൂഡ് എന്തായാലും ഈ തുടക്കം ഗംഭീരമാക്കും- ദിലീപ് പറഞ്ഞു.


Full View


Tags:    

Similar News