വരുന്നു, ജയസൂര്യയുടെ കത്തനാര്‍! ഫസ്റ്റ് ലുക്കിന് വലിയ കൈയടി
വരുന്നു, ജയസൂര്യയുടെ കത്തനാര്‍! ഫസ്റ്റ് ലുക്കിന് വലിയ കൈയടി;
ജയസൂര്യ വമ്പന്‍ മേക്കോവറില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ജയസൂര്യയുടെ ജന്മദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണം ഒന്നര വര്‍ഷത്തോളം നീണ്ടു. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.
ദേശീയ പുരസ്‌കാരം നേടിയ ഹോമിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്നു. രചന ആര്‍ രാമാനന്ദ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് കൊ-പ്രൊഡ്യൂസര്‍മാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന്‍, നിതീഷ് ഭരദ്വാജ്, സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണി, എഡിറ്റിംഗ് - റോജിന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - രാജീവന്‍, ആക്ഷന്‍- ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - വിഷ്ണു രാജ്, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ് - സെന്തില്‍ നാഥ്, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനക്കല്‍, പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്.