17 ദിവസം, 80 കോടി; കളക്ഷനിലും കുതിപ്പ് തുടര്‍ന്ന് കളങ്കാവല്‍

Mammootty starrer Kalamkaval box officer report;

Update: 2025-12-22 08:26 GMT


മികച്ച ചിത്രമെന്ന പ്രശംസയ്‌ക്കൊപ്പം കളക്ഷനിലും കുതിപ്പ് തുടര്‍ന്ന് കളങ്കാവല്‍. 17 ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ഗ്രോസ് 80 കോടി കടന്നു. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍.

Full View

മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ കെ ജോസാണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം വെഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണം ചെയ്തത്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രെജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

Full View

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ - വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകര്‍, സംഘട്ടനം - ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ - കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - എസ് സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍ - ഡിക്‌സന്‍ പി ജോ, വിഎഫ്എക്‌സ് - വിശ്വ എഫ് എക്‌സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Tags:    

Similar News