എന്തു പറഞ്ഞാലും ഉച്ചത്തില്‍ ചിരിക്കും; ശ്രീനിയേട്ടന്‍ ആദ്യമായി എന്നെ കരയിപ്പിച്ചു

Manju Warrier pays tribute to Sreenivasan;

Update: 2025-12-20 10:47 GMT


ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍. വ്യക്തിപരമായി ഒരുപാട് ഓര്‍മകളുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മഞ്ജു വാര്യര്‍ പറയുന്നു. എന്തു പറഞ്ഞാലും ഒടുവില്‍ ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിവാസന്‍ ആദ്യമായി തന്നെ കരയിപ്പിച്ചെന്നും മഞ്ജു വാര്യര്‍ കുറിച്ചു.

മഞ്ജുവിന്റെ കുറിപ്പ്:

കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.

Full View

Tags:    

Similar News