ഷൂട്ടിംഗ് നടക്കുന്നതേയുള്ളൂ, ദൃശ്യം 3 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്!
Mohanlal starrer Drishyam 3 pre release business
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3-ന്റെ ഷൂട്ടിംഗ് തുടരുകയാണ്. പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങളുടെ കളക്ഷന്‍ റെക്കോഡുകള്‍ മൂന്നാം ഭാഗം ബ്രേക്ക് ചെയ്യുമോ എന്നാണ് പ്രധാന ചര്‍ച്ച.
അതിനിടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ തന്നെ ദൃശ്യം മൂന്ന് 350 കോടി ക്ലബില്‍ കയറിയെന്ന റിപ്പോര്‍ട്ട് വരുന്നത്. മനോരമ ഹോര്‍ത്തൂസ് വേദിയില്‍ നിര്‍മാതാവ് രഞ്ജിത്താണ് ഈ വിവരം പുറത്തുവിട്ടത്. തുടര്‍ന്ന് ഇത് വലിയ ചര്‍ച്ചയായി മാറി. ഇതോടെ പ്രീ ബിസിനസ് ഡീലില്‍ ഏറ്റവും അധികം പണം വാരിയ മലയാള സിനിമയായി ദൃശ്യം 3 മാറിയിട്ടുണ്ട്. ചിത്രത്തിന്റെ തിയേറ്റര്‍, ഓവര്‍സീസ്, ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത് പനോരമ സ്റ്റുഡിയോസാണ്.