ഗൗരവമുള്ള സിനിമകള്‍ കൂടി ചെയ്യണമെന്ന് ചിലര്‍ ഉപദേശിച്ചു, അതൊന്നും വിജയിച്ചില്ല, ഇനി ശ്രദ്ധിക്കും
Nivin Pauly about success of Sarvam Maya movie;
അഖില്‍ സത്യന്‍ ചിത്രം സര്‍വം മായ വന്‍ വിജമാകുന്നു. ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിന്‍ പോളി. നിവിന്‍ പോളിക്ക് എന്താണ് സംഭവിച്ചത്? എവിടെയാണ് പാളിച്ച പറ്റിയത്? ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം നിവിന്‍ തുറന്നുപറയുന്നുണ്ട്.
നല്ല സിനിമകള്‍ തിരഞ്ഞെടുക്കുക എന്നത് മികച്ച പ്രകടനം പോലെ തന്നെ പ്രധാനമാണെന്നും നിവിന്‍ പറയുന്നു. ജനപ്രിയമായ കുറച്ചുസിനിമകള്‍ തുടരെ വിജയിച്ചു. അതോടെ ഗൗരവമുള്ള സിനിമകള്‍ കൂടി ചെയ്യണമെന്ന ഉപദേശം പലരില്‍ നിന്നുമുണ്ടായി. ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നായിരുന്നു ഉപദേശം. അങ്ങനെയാണ് പരീക്ഷണ സിനിമകള്‍ ചെയ്തത്. വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും ചെയ്യണമെന്ന തോന്നി. അങ്ങനെയാണ് അത്തരം സിനിമകള്‍ ചെയ്തത്. പക്ഷേ, ചെയ്ത സിനിമകള്‍ വിജയിക്കാതെ പോയെന്നും ഇനി അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു.
വളരെ സത്യസന്ധമായി ഷൂട്ട് ചെയ്ത ചിത്രമാണ് സര്‍വം മായയെന്നും നിവിന്‍ പോളി പറഞ്ഞു. കെട്ടുകാഴ്ചകളോ അതിരുവിട്ട പരസ്യങ്ങളോ ഇല്ലായിരുന്നു. അത്തരം കാര്യങ്ങളാണ് സാധാരണക്കാരനായ തനിക്ക് ഇഷ്ടമെന്നും നിവിന്‍ പറയുന്നു. കുറവുകളും പോരായ്മകളുമുള്ളയാളാണ്. സത്യസന്ധമായി ജോലി ചെയ്യുകയും മറ്റുളളവരോട് ഇടപെടുകയും ചെയ്താല്‍ വിജയങ്ങള്‍ താനേ വരുമെന്നും നിവിന്‍ പറയുന്നു.