ഇത് തിലകന്‍ തന്നെ...! ഷമ്മി തിലകന്റെ വിലായത്ത് ബുദ്ധയിലെ ലുക്ക് വൈറല്‍

Shammy Thilakan's character in Vilayath Buddha;

Update: 2025-11-13 14:58 GMT


മലയാള സിനിമയിലെ അഭിനയത്തിന്റെ പെരുന്തച്ചന്‍ തിലകന്റെ മകന്‍, ഷമ്മി തിലകന്‍ അച്ഛനെ പോലെ തന്നെ പ്രതിഭാധനനാണ്. നായകനും വില്ലനും സഹനടനും കൊമേഡിയനുമൊക്കെയായി അപാര റേഞ്ചുള്ള നടനാണ് അദ്ദേഹം. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന വിലായത്ത് ബുദ്ധയിലെ ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ ലുക്ക് ചര്‍ച്ചയാകുന്നു. തിലകന്റെ അതേ രൂപത്തിലാണ് ചിത്രത്തില്‍ ഷമ്മി തിലകന്‍ പ്രത്യക്ഷപ്പെടുന്നത്. ഭാസ്‌കരന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷമ്മി തിലകന്‍ എത്തുന്നത്.

Full View

ജി ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥ രചിക്കുന്നത് ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. നവാഗതനായ ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉര്‍വ്വശി തിയേറ്റേഴ്‌സ് ഇന്‍ അസോസിയേഷന്‍ വിത്ത് എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദീപ് സേനനും എവി അനൂപും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ അനു മോഹന്‍, കിരണ്‍ പീതാംബരന്‍, പ്രമോദ് വെളിയനാട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Tags:    

Similar News