മഞ്ജുവിന് കുടുംബമുണ്ട്, വലിയൊരു കുടുംബം; ചേര്‍ത്തുപിടിച്ച് ശോഭന!
Shobana supports Manju Warrier.;
മഞ്ജുവിന് കുടുംബമുണ്ടെന്ന് നടി ശോഭന. എഴുത്തുകാരി ശാദരക്കുട്ടി പങ്കുവച്ച കുറിപ്പിനാണ് ശോഭനയുടെ കമന്റ്. കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നാണ് കുറിപ്പില്‍ ശാരദക്കുട്ടി പറയുന്നത്. ഇതിനു മറുപടിയായാണ് മഞ്ജുവിന് കുടുംബമുണ്ടെന്നും മറ്റാരേക്കാളും വലിയ കുടുംബമാണ് അതെന്നും ശോഭന കുറിച്ചത്.
മഞ്ജുജിക്ക് കുടുംബമുണ്ട്. മറ്റാര്‍ക്കുളളതിനേക്കാള്‍ വലിയ കുടുംബം. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. എല്ലാത്തിനുമുപരി സിനിമയിലൂടെ സൃഷ്ടിച്ചെടുത്ത വലിയൊരു ലോകം. ആരാധകരുണ്ട്. അതുകൊണ്ട് മുന്നേറൂ. ശോഭന കുറിച്ചു.
ശാദരക്കുട്ടിയുടെ കുറിപ്പ്:
ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും കടമകള്‍ക്കും അച്ചടക്കങ്ങള്‍ക്കും നിന്ദകള്‍ക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാന്‍ കേരളം കണി കണ്ടുണരുന്ന പെണ്മ.
എളുപ്പമായിരുന്നില്ല അവളുടെ വളര്‍ച്ചയുടെ വഴികള്‍. കഴിവുകള്‍ തേച്ചു മിനുക്കി നില നിര്‍ത്തുന്ന മിടുക്കിന്റെ പേരാണ് മഞ്ജു വാര്യര്‍. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ.
പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യര്‍ . അതിരുകള്‍ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്.