സിനിമ പ്രേമികള്‍ക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ 'സിനിമ സവാരി'
ഏഴ് വാഹനങ്ങള്‍ ഐഎഫ്എഫ്‌കെ തിയ്യറ്ററുകളെ ബന്ധിപ്പിച്ചു സവാരി നടത്തും;
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകര്‍ക്ക് സൗജന്യ സവാരിയുമായി സംസ്ഥാന സര്‍ക്കാരിന്റെ ടാക്‌സി ആപ് ആയ കേരള സവാരി. 'സിനിമ സവാരി' എന്ന പദ്ധതിയില്‍ വാഹനങ്ങള്‍ പ്രേക്ഷകരുമായി വിവിധ ഐഎഫ്എഫ്‌കെ തിയ്യറ്ററുകള്‍ക്കിടയില്‍ ഓടും. അഞ്ച് ഓട്ടോ കളും രണ്ട് ക്യാബുകളുമാണ് ഈ വിധം സര്‍വീസ് നടത്തുക.
സിനിമ സവാരിയുടെ ഫ്‌ലാഗ് ഓഫ് ടാഗോര്‍ തിയേറ്ററില്‍ ചലചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ നിര്‍വഹിച്ചു. നടി സരയു മോഹന്‍ സന്നിഹിതയായി.
മുപ്പതാമത് ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്ന പ്രേക്ഷകര്‍ക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യവും സമഗ്രമായ മേള അനുഭവവും നല്‍കുന്നതിന് 'സിനിമ സവാരി' പദ്ധതി സഹായിക്കും.