ഹരീഷ് കണാരന്‍ വില്ലന്‍? മധുര കണക്ക് വരുന്നു

Madhurakanakku movie release date

Update: 2025-12-03 16:27 GMT


ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മധുര കണക്ക് തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 4-ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഹരീഷ് കണാരന്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

നവാഗതനായ രാധേ ശ്യാം വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷാ സാരങ്, സനൂജ, ആമിന നിജാം, കെപിഎസി ലീല, രാമദേവി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View

ഹരീഷ് പേരടി പ്രൊഡക്ഷന്‍സ്, എന്‍.എം മൂവീസ് എന്നീ ബാനറില്‍ ഹരീഷ് പേരടിയും നസീര്‍ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം എല്‍ദോ ഐസക്ക്. കഥ, തിരക്കഥ,സംഭാഷണം എ ശാന്തകുമാര്‍. സന്തോഷ് വര്‍മ്മയും നിഷാന്ത് കൊടമനയും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സാണ് സംഗീതം.

എഡിറ്റിങ് - അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം തൃപ്പൂണിത്തുറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകരന്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, മേക്കപ്പ്- സുധീഷ് നാരായണന്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- ഫസല്‍ ആളൂര്‍, ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് വി മേനോന്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, നസീര്‍ ധര്‍മ്മജന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനീത് വിജയ്, പ്രൊഡക്ഷന്‍ മാനേജര്‍- നിഷാന്ത് പന്നിയങ്കര, പ്രശാന്ത് കക്കോടി, പിആര്‍ഒ- എ എസ് ദിനേശ്.

Tags:    

Similar News