എന്‍ വൈഗയ്... ആഹാ, മനോഹരം, കളങ്കാവലിലെ വീഡിയോ ഗാനം
Kalamkaval malayalam movie video song;
മലയാള സിനിമയിലെ അത്ഭുത ചിത്രമായി മാറുകയാണ് മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തിയ കളങ്കാവല്‍. മികച്ച ചിത്രമെന്ന അഭിപ്രായത്തിനൊപ്പം, ബോക്‌സോഫീസിലും ചിത്രം മുന്നേറുന്നു. നവാഗതനായ ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ ഗാനങ്ങള്‍ തരംഗമായി മാറുന്നു. മുജീബ് മജീദാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ചിത്രത്തിലെ എന്‍ വൈഗയ്... എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. വിനായക് ശശികുമാറാണ് ഗാനം രചിച്ചത്. ഗാനം ആലപിച്ചത് സിന്ധു നെല്‍സണും ശ്രീരാഗ് ഭരതനും ചേര്‍ന്നാണ്.