സിനിമകൾ വൻ പരാജയം തിരിച്ചു വരും എന്ന് ലോകേഷ്
അടിത്തിറങ്ങിയ ലോകേഷ് ചിത്രം കൂലി വൻ പരാജയം ആയിരുന്നു.അതിനു മുൻപ് ഇറങ്ങിയ ലിയോ എന്ന വിജയ് ചിത്രവും വേണ്ടത്ര വിജയം കണ്ടില്ല.ഇപ്പോൾ ഇതാ എല്ലാ തെറ്റുകളും തിരുത്തി തിരിച്ചു വരും എന്ന് പറഞ്ഞ് ലോകേഷ്;
വളരെ കുറഞ്ഞ കാലം കൊണ്ട് സിനിമ ലോകത്ത് തന്റെതായ ഒരു പേര് കൊണ്ടു വന്നു ഹിറ്റ് സംവിധായകരുടെ ലിസ്റ്റിൽ പേര് കൊണ്ട് വന്ന വ്യക്തിയാണ് ലോകേഷ് കനക രാജി.കുറച്ചു ഷോർട്ട് ഫിലിം ചെയ്ത് പിന്നീട് കുറേ കഷ്ടപെട്ട് മാ നഗരം എന്ന ഒരു സിനിമ അദ്ദേഹം ഒരുക്കി.യുവ നായകന്മാരെ വെച്ചു സംവിധാനം ചെയ്ത ആ സിനിമ വളരെ മികച്ച അഭിപ്രായം നേടിയതോടെ രണ്ടാം ചിത്രം കൈതി ചെയ്യാൻ അത്ര ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല.എന്നാൽ കൈതി വിജയ് ചിത്രതോടൊപ്പംറിലീസ് ചെയ്ത് വിജയ് ചിത്രത്തെ പരാജയപ്പെടുത്തി 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി.പിന്നീട് ലോകേഷ് എന്ന സംവിധായകന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.അടുത്ത ചിത്രം തളപതി വിജയ് നായകനായ മാസ്റ്റർ ആയിരുന്നു.തുടർന്ന് കമൽ ചിത്രം വിക്രം വീണ്ടും വിജയ് ചിത്രം ലിയോ .അങ്ങനെ ആയാൽ തമിഴിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന സംവിധായകൻ ആയി 50 കോടിക്ക് മുകളിൽ ആണ് ഒരു സിനിമ ചെയ്യാൻ ലോകേഷ് വാങ്ങിയത്.എന്നാൽ ലിയോ വേണ്ടത്ര ശ്രദ്ധ നേടി ഇല്ല തുടർന്ന് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകൻ ആയെത്തിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച വിമർശനങ്ങളിൽ മറുപടി പറയുകയാണ് ലോകേഷ് കനകരാജ്.'കൂലിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു. ചിത്രം 500 കോടി കളക്ട് ചെയ്തുവെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. എല്ലാവർക്കും നന്ദി', എന്നായിരുന്നു ലോകേഷിന്റെ വാക്കുകൾ.ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. റിലീസിന് മുന്നേയുള്ള ഹൈപ്പിനൊപ്പം ഉയരാൻ സിനിമയ്ക്ക് ആയിട്ടില്ല. സിനിമയിലെ പല സീനുകളും വലിയ ട്രോൾ ആയി മാറിയിരുന്നു.