വിജയ് ചിത്രം ജനനായകൻ റീമേക്ക് അല്ല പക്കാ വിജയ് ചിത്രം എന്ന് സംവിധായകൻ എച്ച് വിനോദ്

ജനനായകൻ തെലുഗ് ചിത്രം ഭാഗവന്ത്‌ കേസരിയുടെ റീമേക്ക് ആണെന്ന് റിപ്പോർട്ട് വന്നിരുന്നു.;

Update: 2025-12-29 06:52 GMT

അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഒരു പ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. പക്കാ സെലിബ്രേഷന്‍ വൈബില്‍ ജനനായകനില്‍ ഒരുക്കിയിരിക്കുന്ന ദളപതി കച്ചേരി എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു.എന്നാല്‍ ജനനായകന്‍ ഒരു റീമേക്ക് ചിത്രമാണെന്ന തരത്തില്‍ വന്ന എല്ലാ വാര്‍ത്തകളെയും സംവിധായകന്‍ എച്ച് വിനോദ് തള്ളിയിരിക്കുകയാണ്. നിങ്ങള്‍ കാണാന്‍ പോകുന്നത് നൂറു ശതമാനം ദളപതി ചിത്രമായിരിക്കും എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അദ്ദേഹം ഔദ്യോഗികമായി വ്യക്തത വരുത്തിയിരിക്കുന്നത്.'ചില ആളുകള്‍ പറയുന്നത് ഇതൊരു റീമേക്ക് ചിത്രമാണെന്നാണ്. ചിലര്‍ പറയുന്നത് ഭാഗികമായി റീമേക്കാണെന്നാണ്. ചിലര്‍ ചിന്തിക്കുന്നത് ഞങ്ങളോട് മത്സരിച്ച് ജയിക്കാമെന്നാണ്. എന്നാല്‍ ഞാന്‍ വ്യക്തമാക്കട്ടേ, ഇത് നൂറു ശതമാനവും ദളപതി ചിത്രമാണ്. ഉറപ്പായും ഇതൊരു കൊമേഴ്ഷ്യല്‍ ട്രീറ്റ് തന്നെയായിരിക്കും' - എച്ച് വിനോദ്


എച്ച് വിനോദ്
വിജയ്
Posted By on29 Dec 2025 12:22 PM IST
ratings

Similar News