സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച 'മുംതാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച 'മുംതാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫർസാന ബിനി അസാഫർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ ഒരു പുതിയ ചരിത്രമാണ് കുറിക്കുന്നത്. സിനിമയുടെ എല്ലാ പ്രധാന സാങ്കേതിക വിഭാഗങ്ങളിലും വനിതകൾ ചീഫ് ടെക്‌നീഷ്യന്മാരായി പ്രവർത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമെന്ന സവിശേഷത 'മുംതാ'യ്ക്കുണ്ട്.
മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, സിദ്ധാർത്ഥ്, ആനന്ദ്, മുരളി, പ്രദീപ് ചെറിയാൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. വനിതാ സാങ്കേതിക പ്രവർത്തകരുടെ വലിയൊരു നിര തന്നെ അണിയറയിൽ ഈ ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്. ഫൗസിയ ഫാത്തിമ ക്യാമറയും വീണ ജയപ്രകാശ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
പ്രശസ്ത സംവിധായിക രത്തീന പി.ടി ആണ് ചിത്രത്തിന്റെ ലൈൻ പ്രൊഡക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ദുന്ദു രാജീവ് രാധ (കല), ഐറിൻ ജോസഫ് (മേക്കപ്പ്), ഫെമിന ജബ്ബാർ (കോസ്റ്റ്യൂം), ഗംഗ ദാസ് രാധിക (സൗണ്ട് ഡിസൈൻ) എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. അനിത ഷെയ്ഖ് സംഗീതവും ആലപനവും നിർവഹിച്ചിരിക്കുന്നു. ഫാത്തിമത്തുൾ വഫീദയുടേതാണ് വരികൾ. ലക്ഷ്മി പ്രേകുമാർ, ലാ ലാ റിലേഷൻസ് എന്നിവർ പി.ആർ സ്ട്രാറ്റജിയും വിവേക് വിനയരാജ് ഡിജിറ്റൽ പി.ആറും കൈകാര്യം ചെയ്യുന്നു. വനിതകളുടെ ക്രിയാത്മകമായ ഇടപെടലിലൂടെ വെള്ളിത്തിരയിൽ വിരിയുന്ന ഈ ചിത്രം മലയാള സിനിമയ്ക്ക് പുതിയൊരു ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.