ക​ന്ന​ഡ ന​ടി ന​ന്ദി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

Update: 2025-12-30 16:33 GMT

 ക​ന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം.​ന​ന്ദി​നി​യെ (26) ആത്മഹത്യ ചെയ്തു. ന​ന്ദി​നി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും വി​ഷാ​ദാ​വ​സ്ഥ​യും ത​ന്നെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. അ​ഭി​ന​യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു ന​ന്ദി​നി​ക്ക് താ​ൽ​പ​ര്യം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ന​ന്ദി​നി​യു​ടെ പി​താ​വ് 2019ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു.ഇതിലൂടെ ആ​ശ്രി​ത നി​യ​മ​ന​ത്തിൽ ന​ന്ദി​നി​ക്ക് ജോ​ലി​ക്ക് ചേ​രാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​യം ഒ​ഴി​വാ​ക്കി ജോ​ലി​യി​ൽ ചേ​രാ​നും വി​വാ​ഹി​ത​യാ​വാ​നു​മാ​ണ് കു​ടും​ബം ഇ​വ​രെ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ന​ന്ദി​നി​ക്ക് ഒ​ട്ടും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും മ​റ്റ് ദു​രൂ​ഹ​ത​ക​ളൊ​ന്നും ഇ​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Similar News