മികച്ച നടൻ മമ്മൂട്ടി നടി കല്യാണി പ്രിയദർശൻ
കലാഭവൻ മണി മെമ്മോറിയാൽ അവാർഡ് കമ്മറ്റിയുടെ ഏഴാമത് അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചത്;
കലാഭവൻ മണിയുടെ 55 മത്തെ ജന്മദിനത്തോടനുബന്ധിച്ച്, കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് കലാഭവൻ മണിയുടെ ജന്മദിനം. ഈ വർഷം റിലീസ് ചെയ്ത മലയാള സിനിമകളെ വിലയിരുത്തിയാണ് പുരസ്കാര പ്രഖ്യാപനം.കളങ്കാവലിലെ പ്രകടനത്തിന് മമ്മൂട്ടിക്കാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം. ലോകയിലെ ചന്ദ്രയായുള്ള അഭിനയത്തിലൂടെ കല്യാണി പ്രിയദർശൻ മികച്ച നടിയായി. അഖിൽ സത്യന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ക്രിസ്മസ് റിലീസായി എത്തിയ സർവ്വം മായയാണ് മികച്ച സിനിമ.എക്കോയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ആണ് മികച്ച സംവിധായകൻ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവ കൂടാതെ സിനിമയിലെ വിവിധ മേഖലകളിലുള്ളവർക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്