കോണ്ടം നിർമ്മാണ ശാല സ്വന്തമായി ഉണ്ടെന്ന് വെളിപ്പെടുത്തി ബിഗ്‌ബോസ് താരം തന്യ

Update: 2026-01-01 15:54 GMT

എണ്ണൂറു സാരികളും ഏഴ് പെട്ടികളിൽ ആഭരണവുമായി ബിഗ്‌ബോസ് ഹൗസിലെത്തിയ മത്സരാർത്ഥിയെന്ന നിലയിൽ വൈറലായ താന്യ മിത്തൽ ചില വെളിപ്പെടുത്തലുകൾ നടത്തി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സംരംഭക, സ്പിരിച്വൽ കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്‌ളുവൻസർ, പോഡ്കാസ്റ്റർ എന്നിങ്ങനെ പല മേഖലകളിൽ പ്രവർത്തിക്കുന്ന താന്യ തനിക്ക് സ്വന്തമായി കോണ്ടം നിർമാണശാലയുണ്ടെന്നും അവിടെ നിരവധി ജോലിക്കാരുണ്ടെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്

ഗ്വാളിയാറിലുള്ള തന്റെ കോണ്ടം നിർമാണ ഫാക്ടറി സന്ദർശിച്ചാണ് താന്യ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഇത്തരം വ്യവസായം തെരഞ്ഞടുക്കുന്നത് അസാധാരണമായാണ് ആളുകൾ കാണുന്നതെന്നും ഇതേപ്പറ്റി സംസാരിക്കുന്നത് തന്നെ മോശമാണെന്ന ചിന്താഗതിയാണെന്നും താന്യ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഫാക്ടറിയിലെ അത്യാധുനിക യന്ത്ര സാമഗ്രഹികളെ കുറിച്ചും തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും താന്യ വിവരിക്കുന്നുണ്ട്.

.ലാബിൽ പരിശോധിച്ച ശേഷമാണ് ഉത്പന്നം വിതരണം ചെയ്യുന്നതെന്നും താന്യ പങ്കുവച്ച വീഡിയോയിൽ പറയുന്നുണ്ട്. വിശ്വാസവും പിന്തുണയും നൽകുന്നവരെ ബോധ്യപ്പെടുത്താനാണ് വീഡിയോ ചെയ്തതെന്നാണ് താന്യ പറയുന്നത്. ജോലി ഭാരമൊന്നുമില്ലെന്നും കൃത്യമായി താന്യ തങ്ങൾക്ക് ശമ്പളം നൽകുമെന്നുമാണ് തൊഴിലാളികൾ വീഡിയോയില്‍ പറയുന്നത്.മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 2000 സെപ്റ്റംബര്‍ 27നാണ് താന്യ ജനിക്കുന്നത്. വിദ്യ പബ്ലിക് സ്‌കൂളില്‍ പഠനം, പിന്നീട് ചണ്ഡിഗഢ് സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം എടുത്തു. 2018ലാണ് മിസ് ഏഷ്യ ടൂറിസം യൂണിവേഴ്‌സ് സൗന്ദര്യ കിരീടം ചൂടുന്നത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും ഇന്‍ഫ്‌ളുവന്‍സര്‍ ആകുന്നതും. ഹാന്‍ഡ്‌മെയ്ഡ് വിത് ലവ് ബൈ താന്യ എന്ന പേരില്‍ ഒരു സംരംഭം താനിയ ആരംഭിച്ചിട്ടുണ്ട്. സാരികള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവയാണ് ഇവരുടെ ഉല്പന്നങ്ങള്‍. വെറും അഞ്ഞൂറുരൂപയില്‍ നിന്നാണ് താന്യ ബിസിനസ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്.

Similar News