നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ പുതുവർഷവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട കുറിപ്പ് വൈറലായി

Update: 2026-01-01 16:23 GMT

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ പുതുവർഷവുമായി ബന്ധപ്പെട്ട ഒരു  കുറിപ്പ്  പങ്കുവെക്കുയാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ വര്‍ഷം തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മാറ്റങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്ആരോഗ്യകരമായ പ്രതിസന്ധികളിലൂടെ കടന്നുപോയ വര്‍ഷത്തില്‍ ഏറിയ പങ്കും ആശുപത്രിയും വേദനകളുമായാണ് ചിലവിട്ടത് എന്ന് ആന്റണി വര്‍ഗീസ് പറയുന്നു. നവംബര്‍ മാസത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതില്‍ നിന്നും ജീവന്‍ നഷ്ടപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ചും ആന്റണി പറഞ്ഞു.

താന്‍ ഏറെ ആഗ്രഹിച്ച് വാങ്ങിയ ആദ്യത്തെ വാഹനം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വണ്ടിയിലുണ്ടായിരുന്ന താനടക്കമുള്ള മൂന്ന പേര്‍ക്കും പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെടാനായെന്നും നടന്‍ പറഞ്ഞു. 'വണ്ടിയുടെ നമ്പര്‍ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി' പെപ്പെ പറയുന്നു.പുതിയ പരിപാടികളുടെ ആവേശവുമായാണ് 2026ലേക്ക് കടക്കുന്നതെന്നും മുറിപ്പാടുകളുണ്ടെങ്കിലും മനസ് തകര്‍ന്നിട്ടില്ലെന്നും പുതിയ തുടക്കത്തിനായി കാത്തിരിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Similar News