ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിന്മാറി ലാലേട്ടൻ

പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതെന്നാണ് വിവരം.;

Update: 2026-01-07 15:29 GMT

ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിരഞ്ജീവി ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയെന്ന്  റിപ്പോർട്ട്.തരത്തിന്റെ  പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതെന്നാണ് വിവരം. സംവിധായകൻ ബോബി ഒരുക്കുന്ന 'മെഗാ 158' എന്ന ചിത്രത്തിൽ നിന്നാണ് മോഹൻലാൽ പിന്മാറിയിരിക്കുന്നത്.ഡെക്കാൻ ക്രോണിക്കിൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിഫലം വാങ്ങാതെ ലാൽ ചിത്രത്തിൽ അഭിനയിക്കുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. സംവിധായകൻ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവർത്തകർക്ക് ഈ പ്രതീക്ഷ നൽകിയത്. എന്നാൽ, മോഹൻലാൽ 20 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ലാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.ചിത്രത്തിൽ സ്പെഷ്യൽ കാമിയോ ആയി ലാൽ അഭിനയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. ചിരഞ്ജീവിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ആദ്യ ചിത്രമായി മെഗാ 158 മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോർട്ടുണ്ട്.

Similar News