'യാമി ഗൗതം, എല്ലാ അവാർഡുകളും ഏറ്റുവാങ്ങാൻ തയ്യാറെടുത്തോളൂ! മികച്ച പ്രകടനം,' ഹഖ് എന്നാ ചിത്രത്തിലെ അഭിനയത്തിന് ആശംസ അറീച്ച് ഫറ ഖാൻ

ഹഖ്' എന്ന ഹിന്ദി സിനിമയിലെ തകർപ്പൻ പ്രകടനത്തിന് നടി യാമി ഗൗതമിന് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ബോളിവുഡ് സംവിധായിക ഫറ ഖാനും യാമിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്;

Update: 2026-01-09 12:06 GMT

ഹഖ്' എന്ന ഹിന്ദി സിനിമയിലെ തകർപ്പൻ പ്രകടനത്തിന് നടി യാമി ഗൗതമിന് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ബോളിവുഡ് സംവിധായിക ഫറ ഖാനും യാമിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.തിയേറ്റർ പ്രദർശനത്തിന് ശേഷം 'ഹഖ്' നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ഫറ ഖാൻ, സോഷ്യൽ മീഡിയയിലൂടെ യാമിയെ പ്രശംസിച്ചത്. 'യാമി ഗൗതം, എല്ലാ അവാർഡുകളും ഏറ്റുവാങ്ങാൻ തയ്യാറെടുത്തോളൂ! മികച്ച പ്രകടനം,' എന്ന് ഫറ കുറിച്ചു. ചിത്രത്തിലെ ഇമ്രാൻ ഹാഷ്മിയുടെ പ്രകടനത്തെയും ഫറ അഭിനന്ദിച്ചു. ഫറയ്ക്ക് മുമ്പ് നടി കിയാര അദ്വാനിയും യാമിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.സിനിമയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യാമി ഗൗതം ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഈ പുതിയ കാലത്ത് ഒരു സിനിമയുടെ വിജയം അളക്കാൻ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതിനിടയിൽ എന്റെ ഈ ചെറിയ സിനിമയ്ക്ക് നിങ്ങൾ നൽകിയ ആദരവിനും ബഹുമാനത്തിനും നന്ദി,' യാമി കുറിച്ചു. സിനിമയുടെ റിലീസ് സമയത്ത് മാധ്യമങ്ങളും പ്രേക്ഷകരും ഉപയോഗിച്ച 'യാമി കാ ഹഖ്' (യാമിയുടെ അവകാശം) എന്ന പ്രയോഗം വളരെ മനോഹരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. നല്ല സിനിമകൾ വിജയിക്കണമെന്നും താൻ ഇനിയും മികച്ച കഥകൾക്കായി തിരച്ചിൽ തുടരുമെന്നും യാമി തന്റെ കുറിപ്പിൽ പറഞ്ഞു.സുപർണ് വർമ്മ സംവിധാനം ചെയ്ത ഈ കോർട്ട് റൂം ഡ്രാമയിൽ, യാമി ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

സുപർൺ വർമ്മ
യാമി ഗൗതം, ഇമ്രാൻഹാഷമി
Posted By on9 Jan 2026 5:36 PM IST
ratings

Similar News