ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം തേരേ ഇഷ്ക് മേം ഒടിടി റിലീസിന് ഒരുങ്ങുന്നു.

ആനന്ദ് റായ് ഒരുക്കിയ ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് സ്ട്രീമിങ് ചെയ്യുന്നത്;

Update: 2026-01-09 13:34 GMT

ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം തേരേ ഇഷ്ക് മേം ഒടിടി റിലീസിന് ഒരുങ്ങുന്നു. ധനുഷും കൃതി സനോണും ഒന്നിച്ചഭിനയിച്ച ചിത്രം 2025 നവംബർ 28 നാണ് തിയേറ്ററുകളിൽ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ബോക്സ് ഓഫീസിൽ 116.71 കോടി രൂപ കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്.സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കിയ ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ബോക്സ് ഓഫീസിലും വിദേശ വിപണികളിലും മികച്ച പ്രകടനം കാ‍ഴ്ച വെച്ച ചിത്രത്തിൽ ധനുഷിനെയും കൃതി സനോണിനെയും കൂടാതെ പ്രകാശ് രാജ്, ടോട്ട റോയ് ചൗധരി, പ്രിയാൻഷു പൈൻയുലി, പരംവീർ സിംഗ് ചീമ, ചിത്തരഞ്ജൻ ത്രിപാഠി, ജയ ഭട്ടാചാര്യ, വിനീത് കുമാർ സിംഗ്, മുഹമ്മദ് സീഷൻ അയൂബ്, സുശീൽ ദാഹിയ, മഹിർ മൊഹിയുദ്ദീൻ എന്നിവരും അഭിനയിക്കുന്നു.

Similar News