സോഷ്യൽ മീഡിയയിൽ വൈറലായ് വിക്കി കൗഷൽ കത്രീന കൈഫ്‌ താര ദമ്പതികളുടെ മകന്റെ പേര്

2019 ൽ പുറത്തിറങ്ങിയ വിക്കി കൗശലിന്റെ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിൽ വിക്കി കൗശൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് മകന് നൽകിയിരിക്കുന്നത്;

Update: 2026-01-09 13:41 GMT

കത്രീന കൈഫും ആരാധകർ ആരാധനയോടെ നോക്കി കാണുന്. ദാമ്പതികളാണ്   വിക്കി കൗശലും, കത്രീന കൈഫും .ഇപ്പോൾ ഇതാ ഇരുവരുടെയും  മകന് നൽകിയിരിക്കുന്ന പേര് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വിഹാൻ കൗശൽ എന്നാണ് ഇവർ മകന് നൽകിയ പേര് . നവംബർ ഏഴിനാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ദിവസാണ് ഇരുവരും മകനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. 2019 ൽ പുറത്തിറങ്ങിയ വിക്കി കൗശലിന്റെ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിൽ വിക്കി കൗശൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് വിഹാൻ സിങ് ഷെർഗിൽ എന്നായിരുന്നു. കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഉറി: ദി സർജിക്കൽ സ്ട്രൈക്ക് സംവിധായകൻ ആദിത്യ ധർ രംഗത്തെത്തി.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്റെ വിക്കൂ, മേജർ വിഹാൻ ഷെർഗില്ലിന് വെള്ളിത്തിരയിൽ ജീവൻ നൽകിയത് മുതൽ ഇപ്പോൾ കുഞ്ഞു വിഹാനെ കൈകളിലെടുത്തു നിൽക്കുന്നത് വരെ, ജീവിതം ഇപ്പോൾ ഒരു പൂർണ്ണവൃത്തം പോലെയായിരിക്കുന്നു. നിങ്ങൾ മൂവർക്കും എന്റെ എല്ലാവിധ സ്നേഹവും അനുഗ്രഹങ്ങളും നേരുന്നു. നിശ്ചയമായും നിങ്ങൾ രണ്ടുപേരും മികച്ച മാതാപിതാക്കളായിരിക്കും." ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കമന്റിൽ ആദിത്യ ധർ പറഞ്ഞു. ഹാർട്ട് ഇമോജികളും ദൃഷ്ടിദോഷം അകറ്റാനുള്ള 'അമ്യുലറ്റ്' ഇമോജിയും ചേർത്താണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.2021 ലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് താരദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം പുറത്തുവിട്ടത്.

Similar News