മരിച്ചിട്ടില്ല ജീവനോടെ ഉണ്ട്.തന്റെ ആദ്യ സിനിമയിലെ നായകനെ കാണാൻ എത്തി പണ്ടത്തെ നായിക കനക
മലയാളത്തിലും ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായ കനക,മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ തരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്
സിനിമയിൽ നിന്ന് കുറേ വർഷങ്ങളായി വിട്ട് നിൽക്കുന്ന നായികയാണ് കനക.പണ്ട് മലയാളം ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇവർ.എന്നാൽ പിന്നീട് ഇവർ സിനിമയിൽ നിന്ന് വിട്ട് നിന്നു.കനകയുടെ ആരോഗ്യനിലയെക്കുറിച്ച് ഇടയ്ക്കിടെ വ്യാജവാർത്തകൾ ഉൾപ്പെടെ പ്രചരിച്ചിരുന്നു. നടി മരിച്ചെന്നും അർബുദമാണെന്നും വാർത്തകൾ പ്രചരിച്ചു. പിതാവുമായുള്ള സ്വത്ത് തർക്കവും വാർത്തയായി.
തമിഴിൽ ഒട്ടേറ ചിത്രങ്ങളിൽ അഭിനയിച്ച കനക, സിദ്ധിഖ് ലാൽ ചിത്രം 'ഗോഡ്ഫാദറി'ലൂടെ മലയാളികളുടേയും പ്രിയപ്പെട്ട നടിയായി മാറി. 'വിയറ്റ്‌നാം കോളനി', 'ഗോളാന്തരവാർത്ത', 'പിൻഗാമി', 'നരസിംഹം' തുടങ്ങിയ ചിത്രങ്ങിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. പിന്നീട് ഏറെക്കാലമായി താരം സ്വകാര്യജീവിതം നയിച്ചുവരികയാണ്.രാമരാജനെ കാണാനെത്തിയ കനകയുടെ ലുക്കും ആരാധകർ ചർച്ചയാക്കി. കനകയുടെ രൂപത്തിൽ വന്ന മാറ്റവും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിൽവർ നിറത്തിലുള്ള ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളിലുള്ളത്. നടി സാമൂഹികമാധ്യമങ്ങളിൽ സജീവമല്ല.