ത്രില്ലർ ചിത്രവുമായി നിവിൻ പോളി

സർവ്വം മായയുടെ വൻ വിജയത്തിന് ശേഷം നിവിൻ പോളിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Update: 2026-01-14 14:01 GMT

നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു നിവിന്‍. നിവിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവുമാണ് സര്‍വ്വം മായ. ഈ വിജയത്തിന്‍റെ ആവേശം കെട്ടടങ്ങുംമുന്‍പാണ് പുതുവര്‍ഷത്തിലെ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സുരേഷ് ഗോപിയെ നായകനാക്കി ഗരുഡന്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ വര്‍മ്മയാണ് ബേബി ഗേളിന്‍റെ സംവിധാനം. മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പിനേഷനാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് ഗണത്തില്‍ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബി ഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.

അരുൺ വർമ്മ
നിവിൻ പോളി, ലിജി മോൾ
Posted By on14 Jan 2026 7:31 PM IST
ratings

Similar News