ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ പ്രതികാരം'
മെയ് 14ന് രണ്‍വീര്‍ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
രണ്‍വീര്‍ സിംഗ് നായകനായി എത്തിയ ധുരന്ദര്‍ എന്ന ചിത്രം മലയാളി പ്രേക്ഷകർ അടക്കം ഇരു കൈ നീട്ടിയാണ് സ്വീകരിച്ചത്. ഇനി അടുത്ത് വരാനിരിക്കുന്ന ചിത്രമാണ് ധുരന്ദര്‍ പ്രതികാരം.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധർ പ്രതികാരം' പുറത്തു വരുന്നത്. അടുത്തിടെ പുറത്തുവന്ന ഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ കൂടി രണ്ടാം ഭാഗം പുറത്തു വരുന്നത് കൊണ്ട് തന്നെ, ആദ്യ ഭാഗം നേടിയതിനേക്കാൾ വലിയ വിജയമാണ് ഈ രണ്ടാം ഭാഗത്തിലൂടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, 2026 മാർച്ച് 19നാണ് ആഗോള റിലീസായി എത്തുന്നത്.
തിയറ്റര്‍ റിലീസിനു മുമ്പേ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് തിയ്യതിയും പുറത്തുവന്നിരിക്കുകയാണ്.
മെയ് 14ന് രണ്‍വീര്‍ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ പ്രതികാരം' ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. ജസ്കിരത്, ഹംസ എന്നീ ഇരട്ട അവതാരങ്ങളിൽ രൺവീർ സിങ്ങിനെ ട്രെയിലറിൽ അവതരിപ്പിക്കുന്നു. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗംഭീര ആക്ഷൻ, മൂർച്ചയുള്ള ഡയലോഗുകൾ, തിയേറ്ററിലുടനീളം ആരാധകരെ ത്രസിപ്പിക്കാൻ രൂപകൽപ്പന ചെയ്ത നിമിഷങ്ങൾ എന്നിവയുള്ള ട്രെയ്‌ലർ, ഒരു പ്രതികാര കഥയുടെ സൂചനയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.