കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചെന്ന് ജയസൂര്യ
നല്ല ഒരു സിനിമയുടെ ഭാഗാമാവാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊരു വേദനയാണ്.-ജയസൂര്യ
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ജയസൂര്യയെ നായകനാക്കി ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന പത്തനാർ എന്ന സിനിമയുടെ ബജറ്റ് 75 കോടിയാണ് .
നാല് വർഷം ഞാൻ സിനിമ ചെയ്യുന്നുണ്ടായിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചു. ഈ ഗ്യാപ്പിൽപതിനൊന്നോളം സിനിമകൾ വേണ്ട എന്ന് വെക്കേണ്ടിവന്നു. ചില സമയത്ത് അത് നല്ലതാണ്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും നിൽക്കുക എന്നത്, ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഇത്രയും ഇൻവെസ്റ്റ് ചെയ്യുന്നു എന്നതിനേക്കാളും ഈ സിനിമയുടെ സംവിധായകൻ നിൽക്കുന്നതാണ് പ്രധാനം. റോജിൻ തോമസ് ഹോമിന്റെയും മങ്കി പെന്നിന്റെയും സംവിധായകൻ ആണ്. അവന്റെ നാലാമത്തെ സിനിമ ആയിട്ടേയുള്ളു, പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി അവൻ നിൽക്കുന്നത് അഞ്ചും ആറും വർഷമാണ്. നല്ല ഒരു സിനിമയുടെ ഭാഗാമാവാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊരു വേദനയാണ്." ജയസൂര്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ജയസൂര്യയുടെ പ്രതികരണം.