ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കൽ കൂടി ആട് 3 ടീം

ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും.

Update: 2026-03-12 15:14 GMT

മിഥുൻ മാനുവൽ തോമസ്  സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബജറ്റ്  ഫാൻ്റസി ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും. നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19 നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ്  ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചത്. ഗൾഫിൽ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തിൽ സമ്മർ റിലീസായി എത്തുന്ന ആട് 3 ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ്, തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കൽ കൂടി ആട് 3 ടീം എത്തിയത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.

മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Similar News